ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ മോഷ്ടിച്ചു. ഡ്രൈവര്‍ സീറ്റ് വശത്തെ ചില്ലു തകര്‍ത്ത് അകത്ത് കയറിയാണ് യുവാവ് പണം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. ഒരു കോടിയിലധികം വില വരുന്ന ബിഎംഡബ്ല്യു എക്സ് 5 കാറാണ് മോഷണ സംഘം തകര്‍ത്തത്.

കൈയില്‍ കരുതിയിരുന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ചില്ല് തകര്‍ത്തത്. ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുന്നതും രണ്ടാമന്‍ ചുറ്റുപാട് നിരീക്ഷിച്ച ശേഷം കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണം അടങ്ങിയ സഞ്ചി മോഷ്ടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കവര്‍ മോഷ്ടിച്ച ശേഷം ഉടന്‍ തന്നെ സംഘം സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. 36 കാരനായ മോഹന്‍ ബാബുവെന്ന വ്യക്തിയുടെ പേരിലുള്ളതാണ് ബിഎംഡബ്ല്യു കാറെന്ന് പോലീസ് അറിയിച്ചു. സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് മോഹന്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ

0
എറണാകുളം: നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി...

കുതിച്ചുയർന്ന് മത്സ്യവില ; ഹോട്ടലുകളുടെ മെനുവിൽനിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി മീൻ വിഭവങ്ങൾ

0
തിരുവനന്തപുരം : ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയർന്നു....

ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി ; വി ശിവൻകുട്ടി

0
തിരുവനന്തപുരം : വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന്...

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...