റണ്‍വേട്ടയില്‍ മുന്നിലെത്തി കോലി ; രോഹിത് തൊട്ടുപിന്നില്‍

For full experience, Download our mobile application:
Get it on Google Play

ധരംശാല : ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് സെഞ്ചുറി നഷ്ടമായെങ്കിലും റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി വിരാട് കോലി. അഞ്ച് കളികളില്‍ 118 ശരാശരിയില്‍ 354 റണ്‍സടിച്ചാണ് കോലി ഒന്നാമതെത്തിയത്. അഞ്ച് കളികളില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. നാലു കളികളില്‍ 294 റണ്‍സ്  നേടിയ പാക് താരം മുഹമ്മദ് റിസ്‌വാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് അഫ്ഗാനെതിരെ തിളങ്ങിയാല്‍ റിസ്‌വാന് രോഹിത്തിനെയും കോലിയെയും മറികടക്കാനാവും.

ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി ഇന്നലെ ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സടിച്ചു. രോഹിത് ആകട്ടെ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ബാറ്റിംഗില്‍ ആദ്യ 15 ല്‍ കോലിയും രോഹിത്തുമല്ലാതെ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരുമില്ല. ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്ര(290), ഡാരില്‍ മിച്ചല്‍(268), ഡെവോണ്‍ കോണ്‍വെ(249) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മൂന്ന് കിവീസ് താരങ്ങള്‍. ആദ്യ 15 ല്‍ നാല് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുമുണ്ട്. ക്വിന്‍രണ്‍ ഡീകോക്ക്(233), ഏയ്ഡന്‍ മാര്‍ക്രം(205), റാസി വാന്‍ഡര്‍ ദസ്സന്‍(198), ഹെന്‍റിച്ച് ക്ലാസന്‍(198) എന്നിവരുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി

0
മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...