Wednesday, April 16, 2025 11:35 am

കൊവിഡ് ബാധിച്ച് 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു ; മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : മഹാവ്യാധിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗുജറാത്തിലെ ജാംനഗരിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാട്ടിൽ ഇന്ന് ഒരാൾ കൂടി കൊവിഡിൽ മരിച്ചു. വെല്ലൂർ സിഎംസിയിൽ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാൾക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് മരണം 8 ആയി.

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസവും തുടർച്ചയായി നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി.

50 വയസിന് മുകളിൽ പ്രായമുള്ളവർ ജോലിക്ക് വരരുതെന്ന് മുംബൈ കോർപ്പേറഷൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞവരിലെ 70 പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പോലീസ് പറയുന്നു. സ്വകാര്യ ആശുപത്രികളിൽ രോഗബാധിതരായ മലയാളി നഴ്സുമാരിൽ ഭൂരിഭാഗംപേർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സീതക്കുഴിയിലെ ജനവാസ കേന്ദ്രത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി ; ഭീതിയില്‍ പ്രദേശവാസികള്‍

0
സീതത്തോട് : സീതക്കുഴിയിലെ ജനവാസ കേന്ദ്രത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി. തിങ്കളാഴ്ച...

ഗോ​വ​യി​ൽ വ​ൻ ലഹരിവേട്ട ; നാ​ല് കി​ലോ​യി​ല​ധി​കം കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി

0
ഗോ​വ: നാ​ല് കി​ലോ​യി​ല​ധി​കം കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി. ദ​ക്ഷി​ണ ഗോ​വ​യി​ലെ ചി​കാ​ലിം ഗ്രാ​മ​ത്തി​ലാ​ണ്...

മുനമ്പം വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎം

0
തിരുവനന്തപുരം : മുനമ്പം വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരണ്‍...

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ അ​സൂ​യ ; 18കാ​ര​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന് അ​യ​ൽ​വാ​സി

0
മും​ബൈ: സു​ഹൃ​ത്താ​യ യു​വാ​വി​നെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ....