പത്തനംതിട്ട ജില്ലയില്‍ ഇന്ന് സമര്‍പ്പിച്ചത് 14 നാമനിര്‍ദ്ദേശ പത്രികകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 21) സമര്‍പ്പിച്ചത് 14 നാമനിര്‍ദ്ദേശ പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ മൂന്നും കോന്നി നിയോജക മണ്ഡലത്തില്‍ രണ്ടും ആറന്മുള, അടൂര്‍, റാന്നി നിയോജക മണ്ഡലത്തില്‍ ഒന്നു വീതം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ഥി മാത്യു ടി തോമസ് രണ്ട് സെറ്റും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.

കോന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റ് പത്രിക വരണാധികാരിക്കും സി.പി.ഐ (എം) സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെയും സമര്‍പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ (എം) സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. റാന്നി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണ്‍ മൂന്ന് സെറ്റ് പത്രിക ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്‍ രണ്ട് സെറ്റ് പത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു. ജില്ലയില്‍ ഇതുവരെ 15 പത്രികയാണ് ആകെ സമര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...