തോട്ടില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ ഇറങ്ങിയ താറാവുകള്‍ കൂട്ടത്തോടെ ചത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല വേളൂര്‍ മുണ്ടകം തോട്ടില്‍ തള്ളിയ കക്കൂസ് മാലിന്യത്തില്‍ ഇറങ്ങിയ താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവ് കര്‍ഷകനായ പൗലോസിന്റെ മുന്നൂറ് താറാവുകള്‍ ആണ് ചത്തത്. പുലര്‍ച്ചെയായിരുന്നു സംഭവം. 8000 താറാവുകള്‍ ഉണ്ടായിരുന്ന കൂട്ടം തോട്ടിലേക്ക് ഇറങ്ങിയതിനുശേഷമാണ് ഇതില്‍ മുന്നൂറ് താറാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. മുണ്ടകം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയത് അറിയാതെയാണ് താറാവുകളെ ഇതിലേക്ക് ഇറക്കി വിട്ടതെന്ന് കര്‍ഷകന്‍ പറയുന്നു.

താറാവുകള്‍ കൂട്ടമായി ചത്തതോടെ ബാക്കിയുള്ളവയെ പെട്ടന്നുതന്നെ അടുത്തുള്ള പാടശേഖരത്തിലേക്ക് മാറ്റിയതിനാല്‍ ഇവ രക്ഷിക്കുവാന്‍ കഴിഞ്ഞു. ചത്ത താറാവുകളില്‍ ഒന്നിനെ പോസ്റ്റ്മോര്‍ട്ടത്തിനായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നെങ്കില്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്നും മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...