Sunday, July 6, 2025 6:09 pm

ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ ; മൂന്ന് പേരെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് കുടുങ്ങിയ 14 പേരിൽ മൂന്ന് പേരെ രക്ഷിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ലിഫ്റ്റ് തകർന്ന് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരെ രക്ഷിക്കാനായത്. രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിലെ ജോലിക്കാർക്ക് പുറമേ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖേത്രി കോർപ്പറേഷന്റെ മുതിർന്ന ജീവനക്കാരടക്കമാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. ഹിന്ദുസ്ഥാൻ കോർപ്പർ ലിമിറ്റഡിന്റെ കോലിഹാൻ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ഖേത്രി മേഖലയിലാണ് അപകടമുണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്. ആംബുലൻസും മെഡിക്കൽ സംഘവും അപകട മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

ഭൂനിരപ്പിൽ വിന്ന് 64 അടി താഴ്ചയിലാണ് നിലവിൽ തൊഴിലാളികൾ അടക്കമുള്ളവർ കുടുങ്ങിയിട്ടുള്ളത്. പുറത്തെടുത്ത ഉടൻ തന്നെ കുടുങ്ങിക്കിടക്കുന്നവരെ ജയ്പൂരിലേക്ക് ചികിത്സയ്ക്കെത്തിക്കാനാണ് നീക്കം. 15ഓളം ആംബുലൻസുകളാണ് പ്രദേശത്ത് തയ്യാറാക്കി നിർത്തിയിട്ടുള്ളത്. മാനുവലായി ലിഫ്റ്റ് ഉയർത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തലെന്നും ലിഫ്റ്റിലുള്ളവർ സുരക്ഷിതരാണെന്നുമാണ് നിഗമനമെന്നുമാണ് ഖേത്രി എംഎൽഎ വിശദമാക്കുന്നത്. ലിഫ്റ്റ് ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘം എന്തിനാണ് ഇവിടെയത്തിയെന്നത് സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

0
തിരുവനന്തപുരം : രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന്...

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

0
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി...

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...

ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു

0
ബെംഗളൂരു: ടേക്ക് ഓഫിന് തൊട്ടു മുൻപ് വിമാനം പറത്തേണ്ട പൈലറ്റ് കോക്പിറ്റിൽ...