ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്വർണക്കമ്മൽ കവർന്നശേഷം കുട്ടിയെ വീടിന് കുറച്ചകലെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റിട്ടുണ്ട്. എന്നാൽ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്നാണ് റിപ്പോർട്ട്. മോഷണം മാത്രമാണോ സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതിൽ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. അതിനാൽ പ്രദേശവാസികളോ സ്ഥലവുമായി നല്ല അടുപ്പമുള്ളവരോ ആകാം സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...