ധാക്ക: ബംഗ്ലാദേശിലെ ഒറ്റരാത്രികൊണ്ട് 14 ക്ഷേത്രങ്ങൾ അജ്ഞാതർ തകർത്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ചതായും ചിലത് ക്ഷേത്ര സ്ഥലങ്ങളിലെ കുളങ്ങളിൽ കണ്ടെത്തിയതായും പൊലീസ് പറഞ്ഞതായി വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് ബലിയഡങ്കി പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചാർജ് ഖൈറുൽ അനം പറഞ്ഞു. അജ്ഞാതർ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തുകയായിരുന്നു. കുറ്റവാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണത്തിന് ശേഷം അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു.
ഈ പ്രദേശം മതസൗഹാർദത്തിന്റെ കേന്ദ്രമാണെന്നും മറ്റ് സമുദായങ്ങളുമായി യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും കുറ്റവാളികൾ എന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും ഹിന്ദു സമുദായ നേതാവും യൂണിയൻ പരിഷത്ത് ചെയർമാനുമായ സമർ ചത്തർജി പറഞ്ഞു.രാജ്യത്തിന്റെ സമാധാനപരമായ സാഹചര്യം തകർക്കാൻ വേണ്ടിയുള്ള ആസൂത്രിത ആക്രമണത്തിന്റെ കേസാണിതെന്ന് വ്യക്തമാണെന്നും താക്കൂർഗാവ് പൊലീസ് മേധാവി ജഹാംഗീർ ഹൊസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നും കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033