14കാരിയെ 2022 മുതൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കി ; 52കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചലിൽ വീണ്ടും നാടിനെ നടുക്കിയ പീഡനം. വെറും 14 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 52കാരൻ ഒടുവിൽ പോലീസിന്റെ വലയിലായി. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദിന്റെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊല്ലം അഞ്ചലിൽ 14 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 52 കാരൻ പിടിയിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്. പരിചയത്തിലുള്ള പെൺകുട്ടിയെ ആണ് ഷാഹുൽ ഹമീദ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 മുതലായിരുന്നു 14 കാരിക്ക് നേരെയുള്ള അതിക്രമം. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും വെച്ച് പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനം.

ഒടുവിൽ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. കുടുംബം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അഞ്ചലിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ഷാഹുൽ ഹമീദിനെതിരെ ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...