14കാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതി ; രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി കോടതി

For full experience, Download our mobile application:
Get it on Google Play

താനെ : 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന വ്യാജപരാതിയിൽ രണ്ടാനച്ഛനെ കുറ്റവിമുക്തനാക്കി താനെ കോടതി ഉത്തരവിട്ടു. ഇന്ത്യൻ പീനൽ കോഡിലെയും പോക്‌സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രത്യേക പോക്‌സോ ജഡ്ജി റൂബി യു മാൽവങ്കറാണ് യുവാവിനെ കുറ്റവിമുക്തനാക്കിയത്. കുട്ടിയുടെയും അമ്മയുടെയും പരാതിയിന്മേലുള്ള കേസിലാണ് കോടതി ഉത്തരവ്. കേസിന്‍റെ ഗൗരവം തിരിച്ചറിയാതെ യഥാർഥ സംഭവത്തെ പെരുപ്പിച്ച് പറഞ്ഞാണ് പോലീസിൽ പരാതിപെട്ടതെന്നും കോടതി വ‍്യക്തമാക്കി. 2021 ജനുവരി, ഫെബ്രുവരി എന്നീ കാലയളവിൽ രണ്ടാനച്ഛനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്നും തന്‍റെ അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്‌തെന്നുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും അഞ്ചുമാസം ജയിലിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കേസിൽ പെൺകുട്ടിയും അമ്മയും പ്രതിയുടെ മോശം പെരുമാറ്റത്തെ ചൂണ്ടിക്കാണിക്കുന്ന പ്രോസിക്യൂഷന്‍റെ വാദത്തെ പിന്തുണക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. രണ്ടാനച്ഛൻ പെൺകുട്ടിയെ അടിച്ചത് ഇഷ്ട്ടപെടാതെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണം ; കേരള വ്യാപാരി വ്യവസായി...

0
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമാകുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ അടിയന്തിര...

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തിയപ്പോള്‍ സമീപത്തെ കര്‍ഷകന്റെ കൃഷിയും സോളാര്‍ വേലിയും നശിപ്പിച്ചതായി...

0
തണ്ണിത്തോട്: തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി കാട്ടിലേക്ക് അയച്ചപ്പോള്‍ സമീപവാസിയായ...

എസ്.എൻ.ഡി.പി ശാഖകളുടെ കൂട്ടായ്മയായ പെരുനാട്‌ സംയുക്ത സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

0
പെരുനാട്: റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ എസ്.എൻ.ഡി.പി ശാഖകളുടെ കൂട്ടായ്മയായ പെരുനാട്...

കാസർകോട് കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

0
കാസര്‍കോട്: കാസർകോട് കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി...