വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തില്‍ കാറിന് സാരമായ തകരാര്‍ സംഭവിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുമ്പളത്താമണ്‍ സ്വദേശികളായ രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്‌. ആശുപത്രിയില്‍ പോയി മടങ്ങിവന്ന ഇവര്‍ സഞ്ചരിച്ച കാര്‍ വടശ്ശേരിക്കരയില്‍ നിന്നും കുമ്പളത്താമണ്ണിലേക്ക് പോകുന്ന വഴി കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കാടുകയറികിടക്കുന്ന പറമ്പില്‍ നിന്നും ഇറങ്ങി വന്ന കാട്ടാന ഇവരുടെ മുന്നിലേക്ക് നടന്നടുക്കുകയായിരുന്നു. കാറിനടുത്തെത്തിയ ശേഷം കാറിന്റെ ഡോറിന്റെ ഭാഗത്ത് ആന കൊമ്പുകൊണ്ട് കുത്തുകയും കാര്‍ കുത്തിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെയില്‍ കാറിലുണ്ടായവര്‍ പുറത്തേക്ക് ചാടിയതിനാല്‍ പരിക്കേറ്റില്ല. കാറിന്റെ ഒരു ഭാഗം ചവിട്ടി തകര്‍ത്ത ശേഷം ആന വനത്തിലേക്ക് കയറുകയും ചെയ്തു. റാന്നി വനം ഡിവിഷന്റെ പരിധിയിലാണ് കാട്ടാന ആക്രമണം നടന്നത്. വനപാലകര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഈ ഭാഗത്ത് റോഡിന് ഇരുവശത്തും സ്വകാര്യ ഭൂമികള്‍ കാടുകയറി കിടക്കുന്നത് കാട്ടാന ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യത്തിന് കാരണമായി മാറുന്നുണ്ട്. കാട് തെളിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭൂ ഉടമകള്‍ ഇതിന് തയ്യാറായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ നല്‍കണമെന്നും പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....