പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി പരാതി. മാല മോഷ്ടാക്കളും പോക്കറ്റടിക്കാരും ഉൾപ്പെടെയുള്ള സംഘങ്ങൾ തിരക്കേറിയ ബസുകൾ തട്ടിപ്പിനും മോഷണത്തിനുമായി താവളമാക്കുന്നതായാണ് പരാതി. യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനിടെയാണ് ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്തുന്നത്. തിരക്കിനിടെ മോഷണം നടക്കുന്നതിനാൽ പലപ്പോഴും യാത്രക്കാർ വിവരം അറിയുന്നത് ബസിൽനിന്ന് ഇറങ്ങിയ ശേഷമായിരിക്കും.
യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പിന്നില്‍ തമിഴ്‌നാട് സംഘങ്ങളാണെന്നാണ് വിവരം.

വയനാട് ജില്ല കേന്ദ്രീകരിച്ചാണ് മോഷണ സംഘങ്ങളുടെ പ്രവര്‍ത്തനം. തമിഴ്‌നാട് സ്വദേശികളായ പത്തിലധികം പേരടങ്ങിയ മോഷണ സംഘം പ്രദേശത്തുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഷാള്‍ മറപിടിച്ചാണ് മോഷ്ടാക്കള്‍ സ്ത്രീകളുടെയും വയോധികരുടെയും മാലയും ആഭരണങ്ങളും കവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...