മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടത്തുന്നതിന് അനുമതിയില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനം വകുപ്പാണ് അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലായതിനാല്‍ ചിത്രീകരണത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷന്‍ ഭാഗത്ത് ചിത്രീകരണത്തിന് അനുമതിയുണ്ട്. ഷൂട്ടിങ്ങിന് അനുമതി തേടി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. വനം വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് തരുണ്‍ മൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ റാന്നി ഡിഎംഒയുടെ ഉത്തരവില്‍ ഹൈക്കോടതി ഇടപെട്ടില്ല. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി.

ചിത്രീകരണത്തിന് നേരത്തെ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. മുഴുവന്‍ സ്‌ക്രിപ്റ്റും സമര്‍പ്പിക്കണമെന്നതായിരുന്നു ഇതിനായി ദേവസ്വം ബോര്‍ഡ് വെച്ച നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടാവരുതെന്നും അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്നും വനംവകുപ്പില്‍ നിന്നും അനുമതി തേടണമെന്നും നിബന്ധന വെച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...