ട്രെയിൻ യാത്രക്കിടെ 14 കാരന് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊ൪ണൂ൪-നിലമ്പൂ൪ പാസഞ്ച൪ ട്രെയിനിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം നടക്കുന്നത്. പീഡന ശ്രമത്തിനിടെ 14 കാരൻ പേടിച്ച് ട്രെയിൻ നി൪ത്തിയ ഉടൻ ഇറങ്ങി പ്ലാറ്ഫോമിലേക്ക് ചാടി.

ഇതുകണ്ട മറ്റുയാത്രക്കാരും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയും യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതി ഉമ്മറിനെ പോലീസിന് കൈമാറുകയായിരുന്നു. ട്രെയിനിന്റെ വാതിൽപടിയിൽ നിന്നായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...

ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല ; ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
ബീജിങ്: ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ...

പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം

0
സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര...