തിരുവനന്തപുരം : സര്‍ക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടര്‍ച്ചയായ സമരങ്ങളുണ്ടാവും. ജനങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാന്‍ നോക്കേണ്ടന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. രാജ്യം മുഴുവന്‍ അണ്‍ലോക്ക് നിയമം പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമം. കോണ്‍ഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ 144 പ്രഖ്യാപിച്ച് രക്ഷപ്പെടാന്‍ അനുവദിക്കില്ല ; സമരം തുടരും – കെ സുരേന്ദ്രന്‍
RECENT NEWS
Advertisment