ആര്യാടന്‍ ഷൗക്കത്തിന് പിന്നാലെ സിപിഎം നേതാവിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്ക് സഹായം ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന് പിന്നാലെ സിപിഎം നേതാവിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെയാണ് ഇന്നലെ ചോദ്യം ചെയ്തത്. കോഴിക്കോട് കല്ലായിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സബ് സോണല്‍ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറികളോളം തുടര്‍ന്നു. സിപിഎം നേതൃത്വത്തില്‍ നിലമ്പൂരില്‍ സംഘടിപ്പിച്ച പാട്ടുത്സവത്തിന് മേരിമാതാ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ തിരുവമ്ബാടി സ്വദേശി സിബി വയലില്‍ വന്‍തുക വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടാണ് ഇ. പത്മാക്ഷനോട് ഇഡി ചോദിച്ചതെന്നാണ് വിവരം.

വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സിബി വയലിലിനെ സഹായിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തത്. സിബി വയലില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമാക്കാമെന്ന വാഗ്ദാനം നല്‍കി ആര്യാടന്‍ ഷൗക്കത്തും എം.പി. വിനോദ് എന്നയാളും ചേര്‍ന്ന് സിബിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...