തിരുവല്ലയിൽ വീട് അടിച്ചു തകർത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  ഹൈക്കോടതി പോലീസ് സംരക്ഷണം നിർദ്ദേശിച്ചിരുന്ന വീട് അടിച്ചു തകർത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 5 പ്രതികൾ അറസ്റ്റിൽ. തിരുവല്ല ഓതറ മുള്ളിപ്പാറയിൽ ചക്കശ്ശേരിൽ സുകുമാരന്റെ വീടും വാഹനങ്ങളും അടിച്ചു തകർത്ത കേസിലെ രണ്ടാംപ്രതി ഉൾപ്പടെ 5 പ്രതികൾ അറസ്റ്റിലായിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതിയും സി പി എം ലോക്കൽ കമ്മിറ്റിയംഗവുമായ മോഹൻ കുമാർ അടക്കം 5 പേരാണ് ഇന്ന് പുലർച്ചെയോടെ വൈക്കം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും തിരുവല്ല പോലീസിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുകുമാരന്റെ വസ്തുവിൽ മതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നം വീടുകയറിയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. കേസിലെ മുഖ്യ പ്രതി സാബു അടക്കം 10 പേരെക്കൂടി ഇനി പിടികൂടാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...