കാരാട്ട് ഫൈസലുമായി അടുത്ത ബന്ധം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം പിന്നെയും എത്തി നില്‍ക്കുന്നത്  മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ? കസ്റ്റംസ് ചോദ്യം ചെയ്യുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതിന് സാധ്യത ഏറെയാണ്‌. യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണം കടത്തില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നു കസ്സംസ് അന്വേഷണത്തില്‍ തെളിഞ്ഞ  കാരാട്ടു ഫൈസലിനു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ഉള്ളത് ഉറ്റബന്ധം. രവീന്ദ്രനുമായുള്ള ഉറ്റബന്ധം കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കാരാട്ട് ഫൈസല്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി.എം.രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ കൊച്ചിയില്‍ ചോദ്യം ചെയ്ത ജൂലൈ 27 മുതല്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് സി.എം.രവീന്ദ്രന്‍. എന്‍ഐഎയും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയവേ തന്നെയാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കാരാട്ട് ഫൈസല്‍ സി.എം.രവീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നത്. രവീന്ദ്രന്റെയും കാരാട്ട് ഫൈസലിന്റെയും ഫോണുകളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഫൈസലും രവീന്ദ്രനും നടത്തിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...