പാലക്കാട്: കോവിഡ് സാഹചര്യത്തില്‍ ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. പൊതു- സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും മറ്റ് അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പാലക്കാട് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി
RECENT NEWS
Advertisment