ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലായതോടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്തായെന്നു കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലായതോടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്തായെന്നും അതാണ് വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ വെപ്രാളം കാണിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

താന്‍ പറഞ്ഞത് അനുസരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെത്തിയതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി അന്വേഷണത്തിന്റെ മുന തന്റെ നേരെ തിരിഞ്ഞതോടെയാണ് അസ്വസ്ഥനാകുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യം അന്വേഷണത്തെ സ്വാഗതം ചെയ്യുകയും പിന്നീട് ചില ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്ത മുഖ്യമന്ത്രി ഇപ്പോള്‍ നേരിട്ട് ഇറങ്ങി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. അന്വേഷണം പുരോഗമിക്കുമ്ബോള്‍ മുഖ്യമന്ത്രിയുടെ സ്വഭാവം മാറുമെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. അന്വേഷണം കേരളത്തിനെതിരല്ല മറിച്ച്‌ അഴിമതിക്കാരായ മുഖ്യമന്ത്രിക്കും സംഘത്തിലേക്കാണ് പോവുന്നത്. സംസ്ഥാനത്തിന് അപമാനമുണ്ടാക്കിയ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...