കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി ; 9 വയസുള്ള കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗ്ലൂരു:  കേരള രജിസ്‌ട്രേഷനുള്ള കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി. ഒമ്പത് വയസുള്ള കുട്ടി മരിച്ചു. തിങ്കളാഴ്ച ഡാര്‍ബെ ബൈപാസിന് സമീപമാണ് അപകടം. കേരള രജിസ്‌ട്രേഷന്‍ നമ്പറുള്ള കാര്‍ രണ്ട് കുട്ടികളിലേക്കും റോഡിന്റെ അരികിലൂടെ നടക്കുകയായിരുന്ന ഒരു സ്ത്രീയിലേക്കുമാണ് ഇടിച്ചു കയറിയത്.

ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മംഗളൂരുവില്‍ നിന്ന് സുള്ളിയയിലേക്ക് പോകുകയായിരുന്ന കെ എല്‍ 14 ആര്‍ 5717 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. സ്ത്രീയിലേക്കും കുട്ടികളിലേക്കും ഇടിച്ചുകയറിയ ശേഷം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.

രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒമ്പത് വയസുള്ള കുട്ടിയെ രക്ഷിക്കാനായില്ല. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെയും പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...