കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഒരു യാത്രക്കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് യാത്രക്കാരനെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
RECENT NEWS
Advertisment