കോന്നി മണ്ഡലത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് 15.62 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: മണ്ഡലത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് 15.62 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നിർമ്മാണം പൂർത്തീകരിച്ച കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിനു 1.31 ലക്ഷം രൂപയും നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനു ഒരുങ്ങുന്ന വള്ളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 5.81 ലക്ഷം രൂപയും നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിക്ക് 8.5 ലക്ഷം രൂപയും ആരോഗ്യം കേരളത്തിൽ നിന്നാണ് അനുവദിച്ചത്. എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപക്ക് നിർമ്മാണം പൂർത്തീകരിച്ച കൂടൽ ഗവ. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിരുന്നു.

കൂടൽ ഗവ. ആശുപത്രിയുടെ 6.62 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുകയാണ്. എംഎൽഎ ഫണ്ടും ആരോഗ്യ കേരളം ഫണ്ടും ഉപയോഗിച്ച് 1 കോടി രൂപയ്ക്ക് വള്ളിക്കോട് ഗവ. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിക്കുമ്പോൾ ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനാണ് 5.81 ലക്ഷം രൂപ അനുവദിച്ചത്. 12 കോടി രൂപയ്ക്ക് നിർമ്മാണം പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിലെയും ഓപ്പറേഷൻ തിയേറ്ററിലെയും യു പി എസ് വാങ്ങുന്നതിനും പുതിയതായി നിർമ്മിക്കുന്ന ഓ. പി നവീകരണത്തിനും ആണ് 8.5 രൂപ അനുവദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...