Tuesday, April 22, 2025 6:16 pm

തൃശ്ശൂരില്‍ ഉത്സവങ്ങളില്‍ 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി. കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു. ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനിച്ചു.

ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിന്‍റെ പ്രാരംഭമായി നടത്തുന്ന ആനയോട്ട ചടങ്ങിൽ രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കും. നേരത്തെ വിദഗ്ധ സമിതി തെരഞ്ഞെടുത്ത ആറ് ആനകളിൽ നിന്ന് ഇവയെ നറുക്കിട്ടെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം ചടങ്ങ്. ചടങ്ങില്‍ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു ജില്ലാ ഭരണം കൂടം അറിയിച്ചത്. പിന്നാലെയാണ് ഇത് മൂന്നാക്കി മാറ്റിയത്.

ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴ് പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

0
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ വാട്ടർ പാർക്ക് അടുത്ത വ്യാഴാഴ്ച...

കോൺഗ്രസ്‌ വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്ന് രാജീവ്‌ ചന്ദ്രശേഖർ

0
മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ...

കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌

0
കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌....

കൊല്ലത്ത് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി

0
പന്തളം: നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കാണാതായ...