സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് ; പത്തനംതിട്ടയടക്കം അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ മഴ പെയ്തത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയിൽ മഴ തുടങ്ങിയത്. ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും കനത്ത മഴ ലഭ്യമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...