പത്തനംതിട്ട : പത്തനംതിട്ട ചുട്ടിപ്പാറയിൽ ഉയര്‍ന്നത് 15 അടി നീളമുള്ള ദേശീയപതാക. ഡ്രീം ടീം ഇന്റര്‍നാഷണലിന്‍റെ നേത്രുത്വത്തിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ദേശീയപതാക ഇവിടെ ഉയത്തിയത്. പത്തനംതിട്ട നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ചുട്ടിപ്പാറ. ഇവിടെനിന്നാല്‍ പത്തനംതിട്ട നഗരം വളരെ മനോഹരമായി കാണാം.
ഡ്രീം ടീം പ്രസിഡന്‍റ് സുമീത് വാസുദേവൻ പതാക ഉയർത്തി. ടീം അംഗങ്ങളായ സുധീഷ്, സുമേഷ്, ശ്രീരാജ്, ദീപു, ശ്രീജിത്ത്, ശ്യാം, ആദർഷ്, ചുട്ടിപ്പാറ ക്ഷേത്രക്കമ്മിറ്റി അംഗം സനൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഡ്രീം ടീം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.