ബൈക്കിലെത്തിയ രണ്ടുപേര്‍ വയോധികയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബൈക്കിലെത്തിയ രണ്ടുപേര്‍ വയോധികയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ച്‌ കടന്നു കളഞ്ഞു. മൂന്ന് പവന്‍റെ സ്വര്‍ണമാല പൊട്ടിക്കുന്നതിനിടയില്‍ വൃദ്ധയുടെ ബ്ലൗസ് വലിച്ചുകീറുകയും ഇവരെ താഴേക്ക് തള്ളിയിടുകയും ചെയ്തു. തിരുവനന്തപുരത്ത്  പന്തലക്കോട് വട്ടപ്പാറ പന്തലക്കോട് പി.എസ് സദനത്തില്‍ ശ്യാമളയെയാണ് (75) ഹെല്‍മറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബൈക്കിലെത്തിയ സംഘം വീട്ടില്‍ ഉറങ്ങിക്കിടന്ന വയോധികയെ വിളിച്ചുണര്‍ത്തുകയായിരുന്നു. കതക് തുറന്ന് പുറത്തേക്ക് വന്ന വൃദ്ധയോട് കുളവാഴ വില്‍ക്കാനുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടയിലാണ് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചത്. ഇവരുടെ നിലവിളികേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു.

ബൈക്കിന് പുറകിലിരുന്ന തൊപ്പി ധരിച്ച ആളാണ് മാല പൊട്ടിച്ചതെന്ന് വയോധിക പറയുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്ന രണ്ടാമന്‍ വീട്ടിലെ ഗേറ്റില്‍ നിന്ന് അല്പം മാറി ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്നു. കൃത്യം നടത്തിയ ശേഷം മോഷ്ടാക്കള്‍ പന്തലക്കോട് ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടില്‍ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളു.

വയോധികയ്ക്ക് വാഴക്കൃഷി ഉണ്ടായിരുന്നതിനാല്‍ കുല വാങ്ങാന്‍ എത്തിയവരാണെന്ന് കരുതിയാണ് കതകില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയത്. മൂന്ന് പവന്‍ സ്വര്‍ണമാലയില്‍ ഇട്ടിരുന്ന ഏലസ് മാത്രമാണ് തിരികെ കിട്ടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...