അക്കൗണ്ട് ഉടമകൾ അറിയാതെ തട്ടിയെടുത്തത് 15 ലക്ഷം ; കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായ വിജയരാജിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സബ് ട്രഷറിയിൽ നിന്നും ജമീല ബീഗത്തിൻ്റെ മൂന്ന് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വിജയ രാജിന് പങ്കെന്ന് പോലീസ് പറയുന്നു. 6 ചെക്കുകൾ മുഖേനയാണ് പണം മാറിയെടുത്തത്. വ്യാജ ചെക്കാണ് ഹാജരാക്കിയത്. ജമീലയുടെ യഥാർത്ഥ അക്കൗണ്ടൻ്റ് നമ്പറാണ് ട്രഷറിയിൽ വിജയരാജ് രേഖപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. ട്രഷറിയിലെ ക്ലർക്കായ മുജീബാണ് തട്ടിപ്പിലെ മുഖ്യകണ്ണിയെന്നാണ് പോലീസ് സംശയിക്കുന്നത്. ദീർഘനാളുകളായ നിക്ഷേപം പിൻവലിക്കാത്തെ കിടക്കുന്ന ട്രഷറി അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ചെക്കുകള്‍ ഹാജരാക്കി വിവിധ അക്കൗണ്ടുകളിൽ നിന്നും 15,10,000 രൂപയാണ് പിൻവലിച്ചത്.

ശ്രീകാര്യം സ്വദേശി മോഹനകുമാരി രണ്ട് ലക്ഷം നഷ്ടപ്പെട്ടുവെന്ന പരാതി നൽകിയതോടെയാണ് മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ചത്. അങ്ങനെയണ് നാല് അക്കൗണ്ടുകളിൽ നിന്നാണ് 15,10,000 രൂപ നഷ്ടമായതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സസ്പെൻഡ് ചെയ്ത ആറ് ജീവനക്കാരെ കേസിൽ പ്രതിചേർത്തു. ഒന്നര ആഴ്ച കഴിഞ്ഞിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിഷേധിത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ക്ലർക്ക് വിജയരാജിനെ അറസ്റ്റ് ചെയ്തത്. ചെക്കുകള്‍ പാസാക്കി വിടുന്നത് വിജയരാജാണ്. വ്യാജ ചെക്കുകള്‍ പാസാക്കി വിടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിജയരാജിനെ വ്യക്തമായ മറുപടിയില്ലെന്ന് പോലീസ് പറയുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. തട്ടിപ്പിലെ മുഖ്യകണ്ണിയെന്ന സംശയിക്കുന്ന മുജീബ് ഇപ്പോള്‍ ഒളിവിലാണ്. ട്രഷറിയിലെ ക്യാഷർ ലീവായിരുന്നപ്പോൾ മുജീബാണ് ക്യാഷിൽ പണം കൈകാര്യം ചെയ്യുന്നത്. മുജീബ് ക്യാഷറായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്. മുജീബിനെ കസ്റ്റഡിയിലെടുത്താൽ മാത്രമേ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്ന് കഴക്കൂട്ടം പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...