വടക്കഞ്ചേരിയില്‍ 188.5 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വടക്കഞ്ചേരിയില്‍ 188.5 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. പാലക്കാട് സ്വദേശികളായ ശിവകുമാർ (47), രാജേഷ് (43), തൃശ്ശൂർ സ്വദേശികളായ ഷെറിൻ (36), അമർജിത് (30) എന്നിവർക്കാണ് ശിക്ഷ. പാലക്കാട് ജില്ലാ അഡിഷണൽ സെഷൻ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്നതായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് വിഭാഗം പരിശോധന നടത്തിയത്. ശിവകുമാറിനെതിരെ നേരത്തേ കഞ്ചാവ് കേസും സ്വര്‍ണ കവര്‍ച്ചാ കേസുമുള്ളതാണ്. ഷെറിന്‍റെ പേരില്‍ അടിപിടി കേസും രാജേഷിനെതിരെ കഞ്ചാവ് കേസുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തന്നെയാണ് പ്രതികള്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...