മൃതദേഹത്തില്‍ നിന്ന് ലഭിച്ചത് 150 മില്ലി ഗ്രാം ബീജം ; കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം. ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒന്നിലധികം പേരുടെ ഇടപെടല്‍ സൂചിപ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തല്‍ കോടതിക്ക് മുന്‍പില്‍ ഉന്നയിച്ചാണ് മകള്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന സംശയം ഡോക്ടറുടെ ബന്ധുക്കള്‍ പ്രകടിപ്പിച്ചത്. മൃതദേഹത്തില്‍ നിന്ന് 150 മില്ലി ഗ്രാം ശുക്ലം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇത്രയും അളവുള്ളതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിക്കുന്നുവെന്നാണ് ഹര്‍ജിയിലുള്ളത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കൂട്ടബലാത്സംഗം നടന്നതിന്‍റെ സൂചനയാണെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവ ഡോക്ടേഴ്സ് അസോസിയേഷനും വ്യക്തമാക്കി. എന്നാല്‍ ആ ദിശയില്‍ പോലീസിന്‍റെ അന്വേഷണം നീങ്ങിയില്ല. കേസ് ഏറ്റെടുത്ത സിബിഐ സംഘത്തിന് മുന്നിലും ഈ സംശയം മാതാപിതാക്കള്‍ ഉന്നയിച്ചു. മൂന്ന് സംഘമായി തിരി‍ഞ്ഞാണ് സിബിഐ അന്വേഷണം. ദില്ലിയില്‍ നിന്നുള്ള സംഘത്തില്‍ മെഡിക്കല്‍, ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ജനരോഷം ഇരമ്പി. അതേസമയം മമത സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയും വിമര്‍ശനം കടുപ്പിച്ചു. ഇരക്ക് നീതി നല്‍കുന്നതിന് പകരം പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നിര്‍ഭയ സംഭവത്തിന് പിന്നാലെ കൊണ്ടു വന്ന നിയമങ്ങള്‍ ഫലമില്ലാതാകുകയാണോയെന്നും രാഹുല്‍ ആശങ്കപ്പെട്ടു. സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി.കേസന്വേഷണത്തിലെ വീഴ്ചയില്‍ മമത സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുയര്‍ത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...