നീണ്ട 16 വര്‍ഷം; തെച്ചിക്കോട്ടുകാവ് രാമന്‍ചന്ദ്രന്‍ വീണ്ടും കൂടല്‍മാണിക്യ ക്ഷേത്രത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് സംഗമേശ്വന്റെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. തലപ്പൊക്കം കൊണ്ട് ആവേശമുയർത്തിയ തെച്ചിക്കോട്ട് രാമചന്ദ്രനെക്കാണാനായി ആര്‍ത്തിരമ്പി ജനകൂട്ടം. ചൊവ്വാഴ്ച്ച രാത്രി നടന്ന ഏഴാം ഉത്സവത്തിന്റെ വിളക്കെഴുന്നള്ളിപ്പിനാണ് ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഭഗവാന്റെ തിടമ്പേറ്റിയത്. പതിനാറു വര്‍ഷത്തിന് ശേഷമാണ് രാമചന്ദ്രന്‍ സംഗമേശ്വരന്റെ തിടമ്പ് ഏറ്റുന്നത്.

2007 ല്‍ നടന്ന ഉത്സവ ഏഴുന്നള്ളിപ്പിലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ അവസാനമായി കൂടല്‍മാണിക്യം ഭഗവന്റെ തിടമ്പേറ്റിയത്. വഴിപാടായാണ് രാമന്‍ ഏഴുന്നുള്ളിപ്പില്‍ പങ്കെടുക്കുന്നത്. വൈകീട്ട് ആറുമണിയോടെ ക്ഷേത്ര പരിസരത്തെത്തിയ രാമനെ ഹര്‍ഷരവത്തോടെയാണ് ഉത്സവ പ്രേമികള്‍ സ്വീകരിച്ചത്. പോലിസും വളണ്ടിയര്‍മാരും ഏറെ പണിപെട്ടാണ് ആരാധകരെ നിയന്ത്രിച്ചത്. തുടര്‍ന്ന് കൊട്ടിലാക്കല്‍ പറമ്പിലെത്തിയ രാമചന്ദ്രനെ വനവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഏഴുന്നള്ളിക്കുന്നതിനുള്ള ആരോഗ്യസ്ഥിതി ഉറപ്പ് വരുത്തി. രാത്രി നടന്ന എഴുന്നള്ളിപ്പില്‍ തച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഭഗവാന്റെ തിടമ്പേറ്റിയപ്പോള്‍ വലത് കുട്ടന്‍കുളങ്ങര അര്‍ജുനന്നും ഇടത് പല്ലാട്ട് ബ്രഹ്മദത്തനും കൂട്ടാനകളായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...