പാക് കാമുകനെ തേടി 16കാരി ജയ്പൂർ വിമാനത്താവളത്തിൽ ; പക്ഷേ പിടിവീണു

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പുറപ്പെട്ട 16കാരിയെ വിമാനത്താവളത്തിൽവെച്ച് പോലീസ് പിടികൂടി. ലാഹോർ സ്വദേശിയായ ആൺകുട്ടിയെ കാണാനാണ് 16കാരി ജയ്പൂർ വിമാനത്താവളത്തിലെത്തിയത്. ലാഹോറിലേക്ക് ടിക്കറ്റ് ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വീസയും പാസ്പോർട്ടുമില്ലാതെയാണ് സീകറിൽനിന്ന് പെൺകുട്ടി വിമാനത്താവളത്തിലെത്തിയതെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിയെ എയർപോർട്ട് പോലീസിനെ ഏൽപ്പിച്ചു.

പാകിസ്ഥാൻ സ്വ​ദേശിയാണെന്നും ഗസൽ മുഹമ്മദ് ആണ് പേരെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.  സിക്കാറിൽ നിന്ന് ബസിലാണ് ജയ്പൂരിലേക്ക് വന്നതെന്നും ബസിൽ കണ്ടുമുട്ടിയ രണ്ട് ആൺകുട്ടികൾ സഹായിച്ചെന്നും കുട്ടി പറഞ്ഞു. പെൺകുട്ടി നൽകിയ വിവരമനുസരിച്ച് ബന്ധുവിനെ കണ്ടെത്താൻ പോലീസ് ശ്രമിച്ചെങ്കിലും പെൺകുട്ടി സൂചിപ്പിച്ച ഗ്രാമത്തിൽ അങ്ങനെയൊരു സ്ത്രീയോ ഗസൽ എന്ന പെൺകുട്ടിയോ താമസിക്കുന്നില്ലെന്ന് സിക്കാർ പോലീസ് വിവരം നൽകി.

പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ താൻ ഗസൽ അല്ലെന്നും ജയ്പൂരിനടുത്താണ് താമസിക്കുന്നതെന്നും ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശി അഫ്സൽ എന്ന യുവാവിനെ കാണാനാണ് പോകുന്നതെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ പാകിസ്ഥാനിലേക്കെത്തിക്കാൻ പാക് സ്വദേശിയായ സുഹൃത്ത് സഹായിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസ്ലമും പെൺകുട്ടിയും ഒരു വർഷമായി ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും പെൺകുട്ടിയെ ജയ്പൂരിലേക്ക് വരാൻ സഹായിച്ച രണ്ട് ആൺകുട്ടികളെ പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അൽവാർ ജില്ലയിൽ നിന്നുള്ള അഞ്ജു എന്ന യുവതി കാമുകനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...

കൊട്ടാരക്കര ടിപ്പർ അപകടം : രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

0
കൊട്ടാരക്കര: നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ...

ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു ; എണ്ണവില വീണ്ടും ഇടിഞ്ഞു

0
ന്യൂഡല്‍ഹി: ഹോര്‍മുസ് കടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ യാത്ര ചെയ്തതോടെ രാജ്യാന്തര...

അയോധ്യ സംഭാവന തട്ടിപ്പ് : സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക് ; വിശദമായ മൊഴിയെടുക്കും

0
ലക്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭാവന നൽകിയവരും...