ഇൻസ്റ്റാഗ്രാം പ്രണയം : ക്ലാസിലേക്കെന്ന് പറഞ്ഞ് 16 കാരി യുപി സ്വദേശിക്കൊപ്പം ദില്ലിയിലേക്ക് – പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം സ്വദേശിയായ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ യു പി സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപൂർ മുഹമ്മദ് നവേദ് (18)നെയാണ് ഫെബ്രുവരി 17വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലേക്കയച്ചത്. കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെൺകുട്ടിയെ പ്രതി ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

കരുവാരക്കുണ്ട് സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിൽ വെച്ച് പ്രതിയെ കണ്ടു മുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോകുകയായിരുന്നു. ഇവിടെ നിന്നും ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് ഉടൻ റെയിൽവെ പോലീസിന് സന്ദേശമയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റെയിൽവെ പോലീസ് ഇരുവരെയും പിടികൂടി. ടൗൺ പോലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് കരുവാരക്കുണ്ട് പോലീസ് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കാസർകോടെത്തി ഇരുവരെയും കൊണ്ടു വരികയായിരുന്നു.

ചോദ്യം ചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തിന്‍റെയും ഒളിച്ചോട്ടത്തിന്‍റെയും വിശദാംശങ്ങള്‍ പുറത്തായത്. തുടര്‍ന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ചാൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പിതാവായ മുഹമ്മദ് ഹനീഫയെ അറിയിച്ചതായി പോലീസ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...