പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് പണിതു നൽകുന്ന 164 -മത്തെ സ്നേഹഭവനം കടുവാത്തോട് കരിക്കത്തിൽ താഴെതിൽ ഷീബക്കും കുടുംബത്തിനും ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അസോസിയേഷൻ സ്ഥാപക അംഗം ടോമി മേത്തിപ്പാറ നിർവഹിച്ചു.
ഭർത്താവ് ഉപേക്ഷിച്ച ഷീബ രണ്ടു ആൺകുട്ടികളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന വിവരം നേരിൽകണ്ടു മനസ്സിലാക്കിയാണ് അസോസിയേഷന്റെ സഹായത്താൽ സുനില്‍ ടീച്ചര്‍ വീട് നിർമ്മിച്ചു നൽകിയത്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മൂന്നാമത്തെ വീടാണിത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന എൻ., വാർഡ് മെമ്പർ മസൂദ് ഖാൻ., സണ്ണി ചിറയിൽ, ഫിലിപ്പ് പവ്വത്തിൽ, കെ. പി. ജയലാൽ, സന്തോഷ് എം സാം, അഡ്വ. എം. എ. ജബ്ബാർ, മോളി ചിറയിൽ, ഷീബ സന്തോഷ്, എൽസ മേത്തിപ്പാറ എന്നിവർ പങ്കെടുത്തു.