അഫ്ഗാനിസ്താനില്‍ നിന്ന് 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 പേരെ കൂടി ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന അഫ്ഗാനിസ്താനില്‍ നിന്ന് 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 പേരെ കൂടി ഒഴിപ്പിച്ചു. 168 പേരുമായി വ്യോമസേനയുടെ സി-15 യുദ്ധവിമാനം കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇവരെ ഗാസിയാബാദിലെ ഹിന്ദന്‍ വ്യോമതാവളത്തില്‍ എത്തിക്കും. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. അഫ്ഗാനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാരെ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.

തജികിസ്താന്‍ നിന്നും ഖത്തറില്‍ നിന്നും പ്രത്യേക വിമാനങ്ങളിലാണ് ഇവരെ എത്തി‍ച്ചത്. യാത്രാ സംഘത്തില്‍ രണ്ടു നേപ്പാള്‍ പൗരന്മാരും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ദിവസം രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച്‌ പൗരന്മാരെ തിരികെ എത്തിക്കാനാണ് നീക്കം. തജികിസ്താന്‍ വ്യോമതാവളം കേന്ദ്രീകരിച്ച്‌ വ്യോമസേനയുടെ സി-17 യുദ്ധവിമാനം, സി-130 ജെ യാത്രാ വിമാനം, എയര്‍ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...