Saturday, April 12, 2025 1:41 pm

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ധക്ക : ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ മരിച്ചു. അപകടത്തില്‍ വരനും പരിക്കേറ്റു. അതേസമയം ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാല്‍ വധു സുരക്ഷിതയാണ്. മിന്നലില്‍നിന്ന് രക്ഷനേടാനായി വിവാഹ പാര്‍ട്ടി സംഘം നദീതീരത്തെ ഷിബ്ഗഞ്ചില്‍ ബോട്ടില്‍നിന്ന് പുറത്തേക്ക് കടന്നതായി സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ജില്ലയായ ചപൈനാവബ്ഗഞ്ചിലാണ് ദുരന്തമുണ്ടായത്. ഇടിമിന്നലിനെത്തുടര്‍ന്ന് നിമിഷനേരംകൊണ്ടാണ് 16 പേരും കൊല്ലപ്പെട്ടതെന്ന് സക്കീബ് അല്‍റാബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രകൃതിദുരന്തങ്ങള്‍ നാശംവിതച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ മണ്‍സൂണ്‍ കൊടുങ്കാറ്റ് ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയിരുന്നു. കോക്‌സ് ബസാറിലെ തെക്കുകിഴക്കന്‍ ജില്ലയില്‍ ഒരാഴ്ച തോരാതെ പെയ്ത മഴയില്‍ ആറ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ 20 പേരാണ് മരിച്ചത്. ഇടിമിന്നലില്‍ പ്രതിവര്‍ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നൂറുകണക്കിനാളുകളാണ് മരണപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച്‌ 2016 ല്‍ 200 ലധികം ഇടിമിന്നല്‍ മരണങ്ങളുണ്ടായി. മെയില്‍ ഒരുദിവസം 82 പേരാണ് മരിച്ചത്.

പല മരണങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. മിന്നലേറ്റ് 349 മരണമുണ്ടായതായി ഒരു സ്വതന്ത്ര ഏജന്‍സി കണക്കാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും മിന്നല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമായി ബംഗ്ലാദേശില്‍ ലക്ഷക്കണക്കിന് ഈന്തപ്പനകള്‍ നട്ടുപിടിപ്പിച്ചതോടെ മരണസംഖ്യ വര്‍ധിപ്പിച്ചതായി ഒരുവിഭാഗം വിദഗ്ധര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടമ്മനിട്ട ഓർത്തഡോക്‌സ് പള്ളിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
കടമ്മനിട്ട : സെന്റ് ജോൺസ് ഓർത്തഡോക്‌സ് പളളിയിൽ ഒവിബിഎസിനോട് അനുബന്ധിച്ച്...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

0
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം....

കൊച്ചിയിൽനിന്ന് ഫുക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ

0
കൊച്ചി: കൊച്ചിയിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങി എയർ...

പനി ബാധിച്ച് ഒൻപതു വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം

0
ആലപ്പുഴ : കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു...