ഫെഡറല്‍ ബാങ്ക്‌ മലപ്പുറം ബ്രാഞ്ചില്‍ 17 കോടിയുടെ തട്ടിപ്പ്‌ : അസിസ്‌റ്റന്റ്‌ മാനേജര്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഫെഡറല്‍ ബാങ്കിന്റെ മലപ്പുറം ബ്രാഞ്ചില്‍ 17 കോടിയുടെ തട്ടിപ്പ്‌. അസിസ്‌റ്റന്റ്‌ മാനേജരെ അറസ്റ്റ് ചെയ്തു. നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്‌തു ബാങ്കില്‍ ഇല്ലാത്ത ബിസിനസ്‌ സ്‌കീം ഉണ്ടെന്ന്‌ പറഞ്ഞു വിദേശനിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു. പുളിയക്കോട്‌ കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസലുറഹ്‌മാനെയാണ്‌ (34) മലപ്പുറം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌.

സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കും ടുമ്മി ആന്‍ഡ്‌ മീ കമ്പിനിയുടെയും അക്കൗണ്ടുകളിലേക്കും 17 കോടി രൂപ ട്രാന്‍ഫര്‍ ചെയ്‌തു തട്ടിപ്പ്‌ നടത്തിയത്‌ ബാങ്കിന്റെ ഓഡിറ്റ്‌ വിഭാഗം കണ്ടെത്തുകയായിരുന്നു. ഇതോടെ ബാങ്ക്‌ ജീവനെക്കാരനെ പുറത്താക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന്‌ ശേഷം ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ മലപ്പുറം ഡി.വൈ.എസ്‌.പി അബ്‌ദുല്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...