റിയാദ് : സൗദി അറേബ്യയിൽ പുതുതായി 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള പ്രത്യേക വെബ് സൈറ്റാണ് ഇന്നലെ രാത്രി 10.40 ഓടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2402 ആയി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 15 പേർക്കും ശനിയാഴ്ച രാത്രി 191പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1880 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
സൗദിയിൽ 17 പേർക്ക് കൂടി കൊവിഡ് ; ആകെ രോഗബാധിതരുടെ എണ്ണം 2402 ആയി
RECENT NEWS
Advertisment