റേഷന്‍ വിതരണം – തൂക്കത്തില്‍ വന്‍ വെട്ടിപ്പ് ; റേഷന്‍കട ഉടമകള്‍ക്കെതിരെ കേസ് ; വെട്ടിപ്പ് കണ്ടാല്‍ ഉടന്‍ വിളിക്കുക 1800 425 4835 ടോള്‍ ഫ്രീ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ചില റേഷന്‍ കടകളില്‍ നിന്ന് നല്‍കിയ പത്ത് കിലോ അരിയില്‍ ഒരു കിലോയും പതിനഞ്ച് കിലോ അരിയില്‍ ഒന്നര കിലോയും വരെ കുറവുള്ളതായി കണ്ടെത്തി. ഇതിന് പുറമേ മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാനത്താകെ 53 റേഷന്‍ കടകള്‍ക്കെതിരെയാണ് കേസെടുത്തത്. 12 റേഷന്‍ കടയുടമകളില്‍ നിന്ന് 55,000 രൂപ പിഴ ഈടാക്കി. ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂമിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പരിലും സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലും http://lmd.kerala.gov.in ലും പരാതികള്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...