പത്തനംതിട്ട : ബീഹാറിലെ പുനിയ – തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിങ്കളാഴ്ച്ച രാവിലെ എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളിലായി പത്തനംതിട്ട ജില്ലക്കാരായ 17 പേര്‍കൂടി എത്തി. ഇവരില്‍ ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും പത്തു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ട്രെയിന്‍ ഇന്ന് രാവിലെ ആറിന് എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. നാലു സ്ത്രീകളും ഒരു പുരുഷനും മൂന്നു കുട്ടികളും അടക്കം പത്തനംതിട്ട ജില്ലക്കാരായ എട്ടു പേരാണ് ഇവിടെ ഇറങ്ങിയത്. ഇവരെ രാവിലെ 10 ന് കെഎസ്ആര്‍ടിസി ബസില്‍ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററിലും അഞ്ചു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ട്രെയിന്‍ രാവിലെ 10 ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും രണ്ടു കുട്ടികളും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ ഒന്‍പതു പേരാണ് ഇവിടെ ഇറങ്ങിയത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12.45ന് ഇവരെ കെഎസ്ആര്‍ടിസി ബസില്‍ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഇവരില്‍ നാലു പേരെ കോവിഡ് കെയര്‍ സെന്ററിലും അഞ്ചു പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.