പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രാർത്ഥനാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ മോഷണകുറ്റം ആരോപിച്ച് കൗമാരക്കാരന്റെ വായിൽ തുണി തിരുകി മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയെ പ്രാർത്ഥനാ കേന്ദ്രത്തിൽ എത്തിച്ചതിന് പിന്നാലെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രായമായവരോട് ഒപ്പം കുട്ടിയെ താമസിപ്പിക്കുകയും കുട്ടിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയും ചെയ്തു. ജോലി ചെയ്യാന്‍ വിസമ്മതിച്ച കുട്ടിയെ മോഷണകുറ്റം ആരോപിച്ചാണ് മര്‍ദ്ദിച്ചത് എന്നും ബന്ധുക്കള്‍ പറയുന്നു.

മര്‍ദ്ദനത്തെ തുടർന്ന് കുട്ടിക്ക് പരിക്കേറ്റതായും ചികിത്സ തേടേണ്ടി വന്നതായും കുടുംബം പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ അതിക്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. കേസിൽ കേന്ദ്രത്തിലെ പ്രവർത്തകരുടെയും ഉത്തരവാദികളുടെയും പങ്ക് ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളും പുരോഗമിക്കുകയാണ്. സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...