കോന്നിക്കാരെ അവഗണിച്ചു ; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി: മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ. മന്ത്രി കോന്നിക്കാരെ അവഗണിച്ചു. മന്ത്രി പി സി വിഷ്‌ണുനാഥ് ചിത്രങ്ങൾ പുറത്തുവിട്ടത് ജാള്യത മറയ്ക്കാൻ. മന്ത്രിക്ക് കാപട്യമാണ്. പ്രളയത്തിൽ രാഷ്ട്രീയം പറയാൻ താൻ ശ്രമിച്ചിട്ടില്ല. എന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം ഞാനല്ലാതെ ആരാണ് പറയുക. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല. ഇപ്പോഴും മന്ത്രി പിസി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താത്തതെന്താണ്?. കെപിസിസി വൈസ് പ്രസിഡൻ്റിൻ്റ നിലവാരത്തിൽ മന്ത്രി പ്രവർത്തിക്കരുതെന്നും എംഎൽഎ വിമർശിച്ചു.മഴക്കെടുതിയില്‍ കോന്നിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന എംഎല്‍എ കെ യു ജനീഷ്‌കുമാറിന്റെ ആരോപണത്തിന് രൂക്ഷമറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു.

കെ യു ജനീഷ്‌കുമാറിനൊപ്പം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടാണ് മന്ത്രിയുടെ മറുപടി. കെ യു ജനീഷ് കുമാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നെന്നും താന്‍ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള സന്നദ്ധത എംഎല്‍എയെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയുമായി ഒരുമിച്ച് കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞാന്‍ ജനീഷ്‌കുമാറിനെ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ജനീഷ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു. എന്ത് വൃത്തികെട്ട രാഷ്ട്രീയമാണിത്. ഈ സമയത്ത് തന്നെ വേണോ ഇത്. മനസാക്ഷിയുള്ള ഒരാള്‍ താന്‍ ഉറങ്ങി എന്ന് പറയുമോ. ആരോപണം ഉന്നയിക്കുമ്പോള്‍ അല്‍പം മനുഷ്യത്വം കാണിക്കണം.

റാന്നി, കോന്നി, തിരുവല്ല, ആറന്മുള എന്നിവിടങ്ങളിലെല്ലാം യോഗം ചേര്‍ന്നു. ദുരിതാശ്വാസ ക്യാമ്പില്‍ പോയി. പ്രളയമുണ്ടായയിടത്ത് പോയി – അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സര്‍ക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒരുകാലത്തും ഉണ്ടാകാത്ത പുതിയ പ്രവണതയാണിതെന്നും രണ്ടാമത്തെ ദിവസം മുതല്‍ രാഷ്ട്രീയ ആരോപണവും അധിക്ഷേപവുമൊക്കെയായിട്ടാണ് പ്രതിപക്ഷം മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഖജനാവിലെ പണം ചിലവഴിച്ച് നെതര്‍ലന്‍ഡ്‌സില്‍ പോയി, റൂം ഫോര്‍ റിവര്‍ പഠിച്ച് കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞു. എന്നായി അതിന്റെ അവസ്ഥ. മുന്നൊരുക്ക സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആധുനികമായ കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞു. അവര്‍ ഒന്നും ചെയ്യാത്തതിന്റെയാണ് വീണ്ടും ജനങ്ങള്‍ അനുഭവിക്കുന്നത്– അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...