17കാരിയുടെ തലയറുത്ത് മൃതദേഹം അഴുക്കുചാലിൽ തള്ളി ; യുപിയിൽ അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ഉത്തർപ്രദേശിൽ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലിൽ തള്ളിയ സംഭവുമായി ബന്ധപ്പെട്ട് നാല് കുടുംബാംഗങ്ങൾ കസ്റ്റഡിയിൽ. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മീററ്റിലെ പാർതാപൂരിലാണ് സംഭവം. ദൗറലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു ദിവസം മുമ്പ് ഇൻറർമീഡിയറ്റ് വിദ്യാർത്ഥിനിയെ കാണാതായിരുന്നു. ആൺസുഹൃത്തിൻറെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് തുണ്ട് പെൺകുട്ടിയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതാണ് മരിച്ചത് കാണാതായ പെൺകുട്ടിയാണെന്ന് കണ്ടെത്താൻ സഹായിച്ചത്. ബഹാദൂർപൂർ ഗ്രാമത്തിലെ ഒരു അഴുക്കുചാലിൽ നിന്ന് വികൃതമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട ഗ്രാമവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ രണ്ട് 20 രൂപ നോട്ടുകളും ‘വികാസ്’ എന്ന പേരും ഫോൺ നമ്പറും അടങ്ങിയ ഒരു സ്ലിപ്പും കണ്ടെത്തി. പ്രസ്തുത നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വികാസ് തന്നെയാണ് ഫോൺ എടുത്തത്.

തൻറെ കാമുകിയാണ് മരിച്ചതെന്ന് ഇയാളാണ് പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. വികാസിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പെൺകുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചത്. പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവന്മാരെയും ഒരു ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരഭിമാനക്കൊലയാണെന്നാണ് പോലീസിൻറെ നിഗമനം. ആൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം കുട്ടിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. “പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെടുത്തിട്ടില്ല, ഒന്നിലധികം പോലീസ് സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മറ്റുള്ളവരുടെ പങ്കാളിത്തവും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്, കൊലപാതകം എങ്ങനെ നടത്തിയെന്ന് അന്വേഷിക്കുന്നുണ്ട്,” സിറ്റി എസ്‌പി ആയുഷ് വിക്രം സിങ്ങ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...