17 കാരിയുടെ മരണം ; കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ. കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു.

8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകുട്ടി പറയുന്നു. എന്നാൽ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...