തിരുവനന്തപുരം :18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖയായി. ഹൃദ്രോഗമുള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്ക് ആദ്യ പരിഗണന ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്‌എംഎസിലൂടെ അപേക്ഷകരെ അറിയിക്കും.
മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കും. മുന്‍ഗണന ലഭിക്കേണ്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കണം.ഓണ്‍ലൈന്‍ ആയി മാത്രമായിരിക്കും അപേക്ഷ നല്‍കാന്‍ സാധിക്കുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. മുന്‍ഗണന ഉറപ്പാക്കാന്‍ 20ല്‍ അധികം രോഗങ്ങളുടെ പട്ടികയിറക്കി.