മഹാശിവരാത്രിയിൽ 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഉജ്ജയിൻ ഗിന്നസ് റെക്കോഡിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഹാശിവരാത്രി ദിനത്തിൽ, 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഉജ്ജയിൻ. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 15.76 ലക്ഷം വിളക്കുകൾ കത്തിച്ച ഉത്തർപ്രദേശിലെ അയോദ്ധ്യയുടെ റെക്കോർഡാണ് ഉജ്ജയിൻ തകർത്തത്.മഹാശിവരാത്രി ദിനത്തിൽ 18,82,000 ദീപങ്ങളാണ് തെളിയിച്ചത്. 18,000-ലധികം സന്നദ്ധപ്രവർത്തകരാണ് ദീപം തെളിയിച്ചത്. സ്‌കൂൾ കുട്ടികൾ മുതൽ കോളജ് വിദ്യാർത്ഥികൾ വരെ സാമൂഹിക സംഘടനകളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ദീപം തെളിയിച്ചു. ദീപം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉജ്ജയിനിലെത്തിയിരുന്നു.

ഉജ്ജയിനിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം നേടിയത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീപങ്ങൾ തെളിയിക്കാൻ സഹകരിച്ച ജനങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മഹാശിവരാത്രി ഉത്സവത്തെ ഉജ്ജയിനിൽ ശിവ ദീപാവലി എന്നാണ് പറയുന്നത്. ശിവ ദീപാവലിയോടനുബന്ധിച്ച് ഉജ്ജയിൻ ദീപങ്ങളാൽ പ്രകാശ പൂരിതമാണ്. 2020-ൽ ഉജ്ജയിൻ 11 ലക്ഷം ദീപങ്ങൾ തെളിയിച്ച് തകർത്തു. എന്നാൽ ഇത്തവണ മഹാശിവരാത്രി ദിനത്തിൽ ഉജ്ജയിനിലെ ജനങ്ങൾ നഷ്ടമായ ലോക റെക്കോർഡ് തിരികെ വീണ്ടെടുത്തു. 18,82,000 ദീപങ്ങളാൽ മഹാശിവരാത്രി ദിനത്തിൽ ഉജ്ജയിൻ പ്രകാശിതമായെന്ന് കളക്ടർ കുമാർ പുരുഷോത്തം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...