ന്യൂഡൽഹി : സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആശ്വാസം. അപൂര്‍വ രോഗത്തിന് ആവശ്യമായ 18 കോടി വില വരുന്ന മരുന്നിന് ജി.എസ്.ടിയും ഇറക്കുമതി തീരുവയും കേന്ദ്രം ഒഴിവാക്കി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം എം.പിയെ അറിയിച്ചു. യുഎസിൽനിന്നാണു മരുന്നെത്തിക്കുന്നത്. മുഹമ്മദിന്‍റെ ദുരിതമറിഞ്ഞു മലയാളികള്‍ കൈകോര്‍ത്തതോടെ മരുന്നിനുള്ള പണം കണ്ടെത്താന്‍ സാധിച്ചിരുന്നു.