രണ്ടുവർഷംകൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകി : മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ രണ്ടുവർഷംകൊണ്ട് സംസ്ഥാനത്ത് 18 ലക്ഷം കുടിവെള്ള കണക്ഷൻ നൽകിയെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാട്ടർ അതോറിറ്റിയുടെ കവടിയാർ സ്മാർട്ട് ഓഫീസിന്റെയും കവടിയാർ പൈപ്പ് ലൈൻ റോഡിൻ്റെ നവീകരണ പ്രവർത്തിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 60 വർഷം കൊണ്ട് സംസ്ഥാനത്ത് 17 ലക്ഷം കുടിവെള്ള കണക്ഷൻ ആണ് നൽകിയത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് നൽകി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധാന ദൗത്യമായി കണ്ടത് എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കുക എന്നതാണ്. 70, 85000 കണക്ഷനുകൾ ആണ് സംസ്ഥാനത്ത് ആകെ ആവശ്യമായിട്ടുള്ളത്. ഇത് പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അമൃത് പദ്ധതിയുടെ ഭാഗമായി 1.75 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വാട്ടർ അതോറിറ്റി സ്മാർട്ട് ഓഫീസുകളിൽ ഒന്നാണ് ഉദ്ഘാടനം ചെയ്യപ്പെട്ട കവടിയാർ സ്മാർട്ട് ഓഫീസ്. കവടിയാർ പൈപ്പ് ലൈൻ റോഡിൻ്റെ നവീകരണ പ്രവർത്തികൾക്കായി സംസ്ഥാന ബജറ്റിൽ നിന്നും 1.5 കോടി രൂപ വകയിരുത്തിയ പദ്ധതി ഭരണാനുമതി ലഭിച്ചു ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കവടിയാർ പൈപ്പ് ലൈൻ റോഡിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വാർഡ് കൗൺസിലർമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....