ഡല്‍ഹി: 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിച്ചു. 18 മരുന്ന് കമ്പനികളോട് മരുന്ന് ഉല്‍പ്പാദനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിദേശത്ത് ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് മരുന്നുകമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത് അടക്കം 20 സംസ്ഥാനങ്ങളിലായി നിരവധി കമ്പനികളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 76 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ 18 കമ്പനികളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്.