ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ : 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിച്ചു. 18 മരുന്ന് കമ്പനികളോട് മരുന്ന് ഉല്‍പ്പാദനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. വിദേശത്ത് ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് മരുന്നുകമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.

ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത് അടക്കം 20 സംസ്ഥാനങ്ങളിലായി നിരവധി കമ്പനികളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 76 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ 18 കമ്പനികളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...